കഴുകി വൃത്തിയാക്കിയിട്ടും വസ്ത്രത്തിലെ ദുർഗന്ധം മാറുന്നില്ലേ. ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ.
ബേക്കിംഗ് സോഡ
ദുർഗന്ധത്തെ ഇല്ലാതാക്കാൻ ബേക്കിംഗ് സോഡയ്ക്ക് സാധിക്കും. കൂടാതെ വസ്ത്രത്തിൽ തങ്ങി നിൽക്കുന്ന ഈർപ്പത്തേയും ഇത് ആഗിരണം ചെയ്യുന്നു.
ഇങ്ങനെ ചെയ്യാം
വസ്ത്രത്തിനുള്ളിലും പുറത്തും ബേക്കിംഗ് സോഡ വിതറിയതിന് ശേഷം രാത്രി മുഴുവൻ അങ്ങനെ തന്നെ സൂക്ഷിക്കാം. അതുകഴിഞ്ഞ് വൃത്തിയാക്കി എടുത്താൽ മതി. ദുർഗന്ധം ഇല്ലാതാകുന്നു.
വിനാഗിരി
വിനാഗിരി ഉപയോഗിച്ചും വസ്ത്രത്തിലെ ദുർഗന്ധം അകറ്റാൻ സാധിക്കും. ഇതിൽ അസിഡിറ്റി ഉള്ളതുകൊണ്ട് തന്നെ ദുർഗന്ധത്തെ എളുപ്പം ആഗിരണം ചെയ്യുന്നു.
സ്പ്രേ ചെയ്യാം
വിനാഗിരിയും വെള്ളവും ഒരേ അളവിൽ എടുത്തതിന് ശേഷം മിക്സ് ചെയ്യണം. ശേഷം വസ്ത്രത്തിൽ സ്പ്രേ ചെയ്താൽ മതി. അതുകഴിഞ്ഞ് നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് വിരിച്ചിടാം.
സുഗന്ധതൈലങ്ങൾ
ലാവണ്ടർ, യൂക്കാലിപ്റ്റസ് തുടങ്ങിയ സുഗന്ധതൈലങ്ങളിൽ ആന്റിമൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദുർഗന്ധത്തെ ഇല്ലാതാക്കുകയും അണുക്കൾ ഉണ്ടാവുന്നതിനെ തടയുകയും ചെയ്യുന്നു.
ഇങ്ങനെ ഉപയോഗിക്കൂ
വെള്ളത്തിൽ കുറച്ച് സുഗന്ധതൈലം ചേർത്തതിന് ശേഷം വസ്ത്രത്തിൽ സ്പ്രേ ചെയ്യാം. ശേഷം വായുസഞ്ചാരമുള്ള സ്ഥലത്ത് വിരിച്ചിട്ടാൽ മതി.
വൃത്തിയാക്കാം
വസ്ത്രങ്ങൾ എപ്പോഴും കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അതേസമയം വസ്ത്രങ്ങൾ വാരിവലിച്ചിടുന്നത് ഒഴിവാക്കാം.