Home

വായു മലിനീകരണം

പുറത്ത് മാത്രമല്ല വീടിനകത്തും വായു മലിനീകരണം ഉണ്ടാവാറുണ്ട്. വീടിനുള്ളിലെ വായു മലിനീകരണത്തിന്റെ കാരണങ്ങൾ ഇവയാണ്.

ഗ്യാസ് സ്റ്റൗ

ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്യുന്നത് എളുപ്പമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വായുസഞ്ചാരമില്ലാത്ത സ്ഥലത്ത് ഇത് ഉപയോഗിക്കുന്നത് വായുവിനെ മലിനപ്പെടുത്തുന്നു.

സുഗന്ധമുള്ള മെഴുകുതിരികൾ

സുഗന്ധം പുകയ്ക്കുന്ന വസ്തുക്കൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ സുഗന്ധം പരത്താൻ നല്ലതാണെങ്കിലും ഇതിലുണ്ടാകുന്ന പുകയിൽ വിഷവാതകങ്ങൾ അടങ്ങിയിട്ടുണ്ട്.

ചെടികൾ

എല്ലാത്തരം ചെടികളും വീടിനുള്ളിൽ വളർത്താൻ സാധിക്കില്ല. ചിലത് മനുഷ്യരുടേയും മൃഗങ്ങളുടേയും ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

പെയിന്റ്

പെയിന്റിലും ആരോഗ്യത്തിന് ദോഷകരമായ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് വീടിനുള്ളിലെ വായുവിനെ മലിനപ്പെടുത്തുന്നു. അതിനാൽ പെയിന്റ് വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് വാങ്ങാൻ ശ്രദ്ധിക്കണം.

ക്ലീനറുകൾ

വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇതിൽ നിന്നും വിഷവസ്തുക്കൾ പുറന്തള്ളാൻ സാധ്യത കൂടുതലാണ്.

പൂപ്പൽ

വെള്ളം ചോർന്നൊലിക്കുക, പൈപ്പ് വാട്ടർ ലീക്ക് തുടങ്ങിയവ വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവാൻ കാരണമാകുന്നു. ഇത് വായുവിനെ മലിനമാക്കുകയും ആരോഗ്യത്തിന് ദോഷമുണ്ടാക്കുകയും ചെയ്യും.

വീടിന് പുറത്ത്

വീടിന് അകത്ത് മാത്രമല്ല പുറത്തേയും വായുമലിനീകരണം ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്ലാസ്റ്റിക് കത്തിക്കുക, വാഹനങ്ങളിൽ നിന്നുമുള്ള പുക എന്നിവയാണ് പുറത്തുണ്ടാകുന്ന മലിനീകരണം.

മഴക്കാലത്തുണ്ടാകുന്ന കൊതുകിനെ പ്രകൃതിദത്തമായ രീതിയിൽ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് പച്ചക്കറികൾ കേടുവരുന്നതിനെ തടയാൻ അടുക്കളയിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

കൊളെസ്റ്ററോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ദീപാവലി ആഘോഷങ്ങൾക്ക് മുന്നേ അടുക്കളയിലെ ഈ 7 വിഷവസ്തുക്കൾ നീക്കം ചെയ്തോളൂ