Home

കൊതുകിനെ തുരത്താം

മഴക്കാലമായാൽ പിന്നെ കൊതുകിന്റെ ശല്യം കൂടുന്നു. രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തന്നെ എളുപ്പത്തിൽ കൊതുകിനെ തുരത്താൻ ഇങ്ങനെ ചെയ്യൂ.

വെള്ളം കെട്ടിനിൽക്കുന്നത്

മഴക്കാലത്ത് വെള്ളം കെട്ടികിടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ കൊതുക് മുട്ടയിട്ട് പെരുകുന്നു. അതിനാൽ തന്നെ വെള്ളം കെട്ടിനിൽക്കുന്നതിനെ തടയേണ്ടതുണ്ട്.

കൊതുക് വല

വാതിലിലും ജനാലയിലും വലയിടുന്നത് കൊതുക് വീടിനുള്ളിൽ പ്രവേശിക്കുന്നതിനെ തടയുന്നു. അതിരാവിലെയും വൈകുന്നേരങ്ങളിലും ഇടുന്നതാണ് ഉചിതം.

കർപ്പൂരം

കർപ്പൂരം കത്തിച്ചുവയ്ക്കുന്നതിലൂടെ കൊതുകിനെ അകറ്റി നിർത്താൻ സാധിക്കും. വാതിലിന്റേയും ജനാലയുടെയും അടുത്തായി വയ്ക്കുന്നതാണ് നല്ലത്.

സുഗന്ധതൈലങ്ങൾ

വേപ്പ്, ലാവണ്ടർ, പുതിന, സിട്രോണെല്ല, യൂക്കാലിപ്റ്റസ് എന്നിവയുടെ സുഗന്ധവ്യഞ്ജനങ്ങൾ കൊതുകിനെ അകറ്റി നിർത്താൻ നല്ലതാണ്.

ചെടികൾ

തുളസി, ഇഞ്ചിപ്പുല്ല്, പുതിന, ജമന്തി, റോസ്‌മേരി തുടങ്ങിയ ചെടികൾ വീട്ടിൽ വളർത്തുന്നത് കൊതുകിനെ തുരത്താൻ സഹായിക്കുന്നു.

വായുസഞ്ചാരം

വീടിനുള്ളിൽ ശക്തമായ വായുസഞ്ചാരം ഉണ്ടെങ്കിൽ കൊതുകിന്റെ ശല്യം കുറയ്ക്കാൻ സാധിക്കും.

അടച്ചിടാം

അതിരാവിലെയും വൈകുന്നേരങ്ങളിലും വാതിലും ജനാലകളും അടച്ചിടുന്നത് വീടിനുള്ളിൽ കൊതുക് കയറുന്നതിനെ തടയുന്നു.

മഴക്കാലത്ത് പച്ചക്കറികൾ കേടുവരുന്നതിനെ തടയാൻ അടുക്കളയിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

കൊളെസ്റ്ററോൾ കുറയ്ക്കാൻ സഹായിക്കുന്ന 7 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ദീപാവലി ആഘോഷങ്ങൾക്ക് മുന്നേ അടുക്കളയിലെ ഈ 7 വിഷവസ്തുക്കൾ നീക്കം ചെയ്തോളൂ

മഴക്കാലത്ത് വീട്ടിൽ വരുന്ന പ്രാണികളെ അകറ്റി നിർത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ