Home

പാമ്പ് ശല്യം

മഴക്കാലത്ത് വീട്ടിൽ ഇഴജന്തുക്കളുടെ ശല്യം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. പാമ്പ് കടിയിൽ നിന്നും സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

ചെരുപ്പ് ധരിക്കാം

മഴക്കാലത്ത് ചെരുപ്പ് ധരിക്കാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കാം. പ്രത്യേകിച്ചും രാത്രി സമയങ്ങളിൽ ചെരുപ്പില്ലാതെ പുറത്തിറങ്ങരുത്.

ടോർച്ച് കരുതാം

ഇരുട്ടിൽ ഇഴജന്തുക്കൾ കിടക്കുന്നത് കാണാൻ സാധിക്കില്ല. അതിനാൽ രാത്രി സമയങ്ങളിൽ വീടിന് പുറത്ത് ഇറങ്ങുമ്പോൾ കൈയിൽ ടോർച്ച് കരുതണം.

എലി ശല്യം

വീടിനുള്ളിൽ എലി ശല്യം ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇത് പാമ്പിനെ ആകർഷിക്കുകയും അവ വീടിനുള്ളിൽ വരാൻ കാരണമാവുകയും ചെയ്യുന്നു.

സൂക്ഷിക്കാം

ഹോളുകൾ, പാറക്കെട്ടുകൾ, ചവറു കൂമ്പാരം എന്നീ സ്ഥലങ്ങളിൽ പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം സ്ഥലങ്ങളിൽ ഇഴജന്തുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

വസ്ത്രം

മഴക്കാലത്ത് വീടിന് പുറത്തിറങ്ങുമ്പോൾ ശരീരം മുഴുവൻ മറഞ്ഞിരിക്കുന്ന വസ്ത്രങ്ങളും ചെരുപ്പും ധരിക്കാൻ ശ്രദ്ധിക്കണം.

വൃത്തിയുണ്ടായിരിക്കണം

മഴക്കാലത്ത് വീടും പരിസരവും നന്നായി വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ ഉണ്ടാകുന്ന സ്ഥലത്തും ഇവ വരാറുണ്ട്.

ചികിത്സ തേടാം

പാമ്പിന്റെ കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രദ്ധിക്കണം. സ്വയം ചികിൽസിക്കുന്നത് ഒഴിവാക്കാം.

ലിവിങ് റൂമിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ അറിയൂ

വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ഈ 7 വസ്തുക്കൾ വീടിനുള്ളിലെ വായുവിനെ മലിനമാക്കുന്നു

മഴക്കാലത്തുണ്ടാകുന്ന കൊതുകിനെ പ്രകൃതിദത്തമായ രീതിയിൽ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ