Home
ഭക്ഷണങ്ങൾ എളുപ്പത്തിൽ പാകം ചെയ്യാൻ പ്രഷർ കുക്കർ ആവശ്യമാണ്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും പ്രഷർ കുക്കറിൽ വേവിക്കാൻ സാധിക്കില്ല.
മൽസ്യം പ്രഷർ കുക്കറിൽ വേവിച്ചാൽ അത് റബ്ബർ പോലെയാകാൻ സാധ്യതയുണ്ട്. കൂടാതെ മൽസ്യത്തിൽ നിന്നും ദുർഗന്ധം ഉണ്ടാവാനും സാധ്യതയുണ്ട്.
ബെറീസ്, പഴം തുടങ്ങിയ പഴവർഗ്ഗങ്ങൾ ഒരിക്കലും പ്രഷർ കുക്കറിൽ വയ്ക്കരുത്. ഇത് പഴങ്ങളുടെ രുചിയും ഘടനയും മാറാൻ കാരണമാകുന്നു.
പാകം ചെയ്യാൻ വരണ്ട ചൂടിന് പകരം ഈർപ്പമുള്ള ചൂടാണ് പ്രഷർ കുക്കർ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ വറുത്ത ഭക്ഷണങ്ങൾ പ്രഷർ കുക്കറിൽ വേവിക്കരുത്.
ധാന്യങ്ങൾ വേവിക്കാൻ നല്ലതാണെങ്കിലും പ്രഷർ കുക്കറിൽ ചോറ് വേവിക്കാൻ സാധിക്കില്ല. ഇത് ചോറിനെ കൂടുതൽ പശയുള്ളതാക്കുന്നു.
ചൂട് കൂടുമ്പോൾ മുട്ട പൊട്ടുകയും ഒട്ടിപിടിച്ചിരിക്കാനും കാരണമാകുന്നു. കൂടാതെ ഇത് അമിതമായി വെന്തുപോകാനും സാധ്യതയുണ്ട്.
ചീര, ക്യാബേജ് തുടങ്ങിയ ഇലക്കറികൾക്ക് അമിതമായ മർദ്ദം താങ്ങാൻ സാധിക്കില്ല. അവയുടെ നിറവും രുചിയും മാറാൻ സാധ്യതയുണ്ട്.
മർദ്ദം കൂടുമ്പോൾ പാൽ ഉത്പന്നങ്ങൾ കേടുവരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പ്രഷർ കുക്കറിൽ പാൽ ഉത്പന്നങ്ങൾ വേവിക്കരുത്.
ഈ 7 സാധനങ്ങൾ ഒരിക്കലും ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യരുത്
വിഷമില്ലാതെ വീട് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
വീട് പെയിന്റ് ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
മഴക്കാലത്ത് വരുന്ന കീടങ്ങളെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ