ശ്വാസകോശത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
പാലക്ക് ചീര
ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു. ഇത് സിഒപിഡിയുടെയും മറ്റ് ശ്വസന അവസ്ഥകളുടെയും സാധ്യത കുറയ്ക്കും.
ബ്രോക്കോളി
ബ്രോക്കോളി കഴിക്കുന്നത് ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.
ബെറിപ്പഴങ്ങൾ
പതിവായി ബെറികൾ കഴിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആസ്ത്മ പോലുള്ള ശ്വസന അവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളി പതിവായി കഴിക്കുന്നത് ശ്വസന അണുബാധകൾക്കും മറ്റ് ശ്വസന അവസ്ഥകൾക്കും സാധ്യത കുറയ്ക്കാൻ സഹായിക്കും.
മഞ്ഞൾ
മഞ്ഞൾ കഴിക്കുന്നത് ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഇഞ്ചി
ഇഞ്ചി ചായ കുടിക്കുകയോ ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുകയോ ചെയ്യുന്നത് ശ്വസനവ്യവസ്ഥയിലെ വീക്കം കുറയ്ക്കാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.