Health

ഉറക്കം

കിടന്നതുകൊണ്ട് മാത്രം രാത്രി ഉറക്കം വരണമെന്നില്ല. അതിനു മുമ്പ് നമ്മൾ ചെയ്യുന്ന പ്രവർത്തികളും കഴിക്കുന്ന ഭക്ഷണവും ഉറക്കത്തെ സ്വാധീനിക്കുന്നു.

ആവശ്യത്തിന് ഉറങ്ങുക

മുതിർന്നവർക്ക് 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ആവശ്യത്തിനുള്ള ഉറക്കം ലഭിക്കാതെ വരുമ്പോൾ ഉറക്ക കുറവുണ്ടാവാൻ കാരണമാകുന്നു.

കൃത്യത ഉണ്ടാവണം

കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൃത്യത പാലിക്കാതെ വരുമ്പോൾ ഉറക്കം നഷ്ട്ടപ്പെടാൻ കാരണമാകുന്നു.

അമിതമാകരുത്

ഉറക്കം അമിതമാകുന്നതും ശരീരത്തിന് ദോഷമുണ്ടാക്കുന്നു. 20 മിനിറ്റിൽ കൂടുതൽ ഉച്ച സമയം ഉറങ്ങാൻ പാടില്ല. ഇത് രാത്രിയിൽ ഉറക്ക കുറവുണ്ടാവാൻ കാരണമാകുന്നു.

ഭക്ഷണം കഴിക്കുന്നത്

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഉറക്കം നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. ശരിയായ അളവിൽ ഭക്ഷണം കഴിച്ചാൽ മാത്രമേ നല്ല ഉറക്കം ലഭിക്കുകയുള്ളു.

കഫീൻ ഒഴിവാക്കാം

ഉറങ്ങുന്നതിന് മുമ്പ് കോഫീ, മദ്യം എന്നിവ കുടിക്കുന്നത് ഒഴിവാക്കാം. ഇത് ഉറക്കത്തെ തടയുന്നു.

വ്യായാമങ്ങൾ

ഉറങ്ങുന്നതിന് മുമ്പായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം. ഇത് ഉറക്കത്തിന് തടസ്സമുണ്ടാക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം.

സ്ക്രീൻ നോക്കുന്നത്

ഉറങ്ങുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങാൻ കിടന്നാൽ പൂർണമായും ഫോൺ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.

ഫാറ്റി ലിവര്‍ രോഗം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വൃക്ക തകരാർ; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

വൻകുടലിലെ അര്‍ബുദം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍