Health
വൃക്ക തകരാറിലായതിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
മുഖത്തെ വീക്കം ചിലപ്പോള്‍ വൃക്ക തകരാറിന്‍റെ സൂചനയാകാം.
മൂത്രം പതയുന്നത്, മൂത്രത്തിന് കടുത്ത നിറം, കൂടുതൽ തവണ മൂത്രം പോവുക തുടങ്ങിയവയും അവഗണിക്കേണ്ട.
വൃക്കകള്‍ തകരാറിലാകുന്നതോടെ ശരീരത്തിലെ മാലിന്യങ്ങളും ലവണങ്ങളും രക്തത്തില്‍ അടിയുന്നു. ഇതുകാരണം ത്വക്ക് രോഗവും ചൊറിച്ചിലുമൊക്കെ ഉണ്ടാകാം.
വൃക്ക തകരാറിലായാല്‍ ചിലരില്‍ വായ്നാറ്റവും ഉണ്ടാകാം.
വൃക്കയുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ കാലിൽ നീര്, കൈകളിലും കണ്ണിന് താഴെയും മുഖത്തുമൊക്കെ നീര് വയ്ക്കാനും സാധ്യത ഉണ്ട്.
പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയും, ഓക്കാനം, ചര്‍ദ്ദി എന്നിവയും ചിലപ്പോള്‍ വൃക്ക രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
അമിത ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. എന്നാല്‍ വൃക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ക്ഷീണം, തളര്‍ച്ച എന്നിവ ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
വൻകുടലിലെ അര്‍ബുദം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
മഗ്നീഷ്യത്തിന്‍റെ കുറവ്; വായില്‍ കാണപ്പെടുന്ന സൂചനകള്‍
കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്