ഉറങ്ങുന്നതൊഴിച്ചാൽ എപ്പോഴും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന അവയവമാണ് നമ്മുടെ കണ്ണുകൾ. കണ്ണുകളുടെ സമ്മർദ്ദം കുറയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്യൂ.
20-20-20 നിയമം
ഓരോ 20 മിനിറ്റിലും, 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിനെയോ സ്ഥലത്തെയോ 20 സെക്കൻഡ് നേരം നോക്കുക. ഇത് കണ്ണിന്റെ പേശികളിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
കണ്ണുചിമ്മാം
ബോധപൂർവ്വം ഇടയ്ക്കിടെ കണ്ണുചിമ്മുന്നത് കണ്ണുകളെ ഈർപ്പമുള്ളതാക്കുകയും ഡ്രൈ ആകുന്നതിനെ തടയുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാവുന്നത് കാഴ്ച്ച മങ്ങുന്നതിന് കാരണമാകാറുണ്ട്.
ഭക്ഷണങ്ങൾ
ചീര, ചോളം, പപ്പായ എന്നിവ കഴിക്കുന്നത് കാഴ്ച്ച പ്രശ്നങ്ങൾ ഉണ്ടാവുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു.
വിശ്രമിക്കാം
കുറച്ച് നേരം കണ്ണുകൾ അടച്ച്, കണ്ണിനു മേൽ ചെറുചൂടുള്ള തുണി വയ്ക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഇൻഡോർ ലൈറ്റുകൾ
വീടിനുള്ളിൽ കണ്ണിൽ തുളച്ചു കയറുന്നത് പോലെയുള്ള വെളിച്ചം ഉപയോഗിക്കുന്നത് ഒഴിവാക്കാം. പകരം വാം ലൈറ്റുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
സ്ക്രീൻ നോക്കുമ്പോൾ
സ്ക്രീനുകൾ കൈയകലത്തിലും കണ്ണിന്റെ നിരപ്പിന് അല്പം താഴെയുമായി വയ്ക്കുന്നത് വെളിച്ചം നേരിട്ട് കണ്ണിൽ ഏൽക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.
പുറത്ത് ചിലവഴിക്കാം
ദിവസവും 20 മിനിറ്റ് പുറത്ത് ചിലവഴിക്കുന്നത് കണ്ണുകളെ വ്യത്യസ്ത ദൂരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. കൂടാതെ കണ്ണിന്റെ സമ്മർദ്ദം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.