Health

തൊണ്ടയിലെ ക്യാൻസര്‍; ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങള്‍

തൊണ്ടയിലെ ക്യാൻസറിന്‍റെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശബ്ദത്തിലെ മാറ്റം

ശബ്ദം പരുക്കനാകുക, ശബ്ദത്തിലെ മാറ്റം തുടങ്ങിയവ തൊണ്ടയിലെ ക്യാൻസറിന്‍റെ ആരംഭത്തിലുള്ള ലക്ഷണങ്ങളാകാം.

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, കഴുത്തിനുവശത്തെ വീക്കം തുടങ്ങിയവയും തൊണ്ടയിലെ ക്യാൻസറിന്‍റെ സൂചനകളാകാം.

തൊണ്ടവേദന

വിട്ടുമാറാത്ത സ്ഥിരമായ തൊണ്ടവേദന, തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതുപോലെ തോന്നുക, തൊണ്ടയിലെ വീക്കം തുടങ്ങിയവയും സൂചനകളാകാം.

ചുമ, ശ്വാസ തടസം

കടുത്ത ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വാസ തടസം തുടങ്ങിയവയും ലക്ഷണങ്ങളാകാം.

ചെവി വേദന

നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദനയെയും അവഗണിക്കേണ്ട.

തൊണ്ടയിലെ മുഴ

തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കിലും ശ്രദ്ധിക്കണം.

കാരണമില്ലാതെ ശരീരഭാരം കുറയുക

കാരണമില്ലാതെ ശരീരഭാരം കുറയുന്നതും, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, ക്ഷീണം തുടങ്ങിയവും ശ്രദ്ധിക്കാതെ പോകരുത്.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

പാമ്പ് കടിച്ചാല്‍ കാണുന്ന ലക്ഷണങ്ങള്‍; ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഇരുമ്പിന്‍റെ കുറവുണ്ടോ? അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ