Health

ഇരുമ്പിന്‍റെ കുറവുണ്ടോ? അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

വീർത്തതോ വേദനയുള്ളതോ ആയ നാവ്

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ നാവ് വീർക്കുകയും വേദന ഉണ്ടാവുകയും ചെയ്യാം.

അമിത ക്ഷീണം

അമിത ക്ഷീണവും തളര്‍ച്ചയും ഇരുമ്പിന്‍റെ കുറവ് മൂലം പലര്‍ക്കുമുണ്ടാകാം.

തലക്കറക്കം

തലക്കറക്കം, തലവേദന തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

കൈ- കാലുകള്‍ തണുത്തിരിക്കുക

കൈ- കാലുകള്‍ തണുത്തിരിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്നതാകും.

വിളറിയ ചര്‍മ്മം

വിളറിയ ചര്‍മ്മം അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. 

നഖങ്ങള്‍ പൊട്ടി പോവുക

നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുന്നതും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.

തലമുടി കൊഴിച്ചില്‍

തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഫെെബർ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ദിവസവും ​ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

ഹാര്‍ട്ട് അറ്റാക്കിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

ഡാർക്ക് സർക്കിൾസ് മാറാൻ ഇതാ അഞ്ച് പൊടിക്കെെകൾ