മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ദീർഘനേരം ഉപയോഗിക്കുന്നത് മൂലവും ഉറക്കം ആവശ്യത്തിന് ഇല്ലെങ്കിലും ഡാർക്ക് സർക്കിൾസ് ഉണ്ടാകാം.
പൊടിക്കെെകൾ
ഡാർക്ക് സർക്കിൾസ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം..
റോസ് വാട്ടർ
ഒരു കോട്ടൺ ബോളോ അല്ലെങ്കിൽ കോട്ടൺ തുണിയോ റോസ് വാട്ടറിൽ മുക്കിയ ശേഷം കണ്ണിന് മുകളിൽ അൽപം നേരം വയ്ക്കുക. ഇത് കണ്ണുകൾക്ക് തണുപ്പ് കിട്ടാനും ഡാർക്ക് സർക്കിൾസ് മാറാനും സഹായിക്കും.
വെള്ളരിക്ക
വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ സഹായിക്കും.
ടീ ബാഗുകൾ
ടീ ബാഗുകൾ കണ്ണിന് ചുറ്റും വയ്ക്കുന്നത് കറുപ്പ് മാറാൻ മാത്രമല്ല കണ്ണുകൾക്ക് തണുപ്പ് കിട്ടാനും സഹായിക്കും.
തെെര്
രണ്ട് സ്പൂൺ തെെരിലേക്ക് അൽപം റോസ് വാട്ടർ യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. കറുപ്പ് അകറ്റാൻ മികച്ചൊരു പാക്കാണിത്.
ബദാം ഓയിൽ
ബദാം ഓയിൽ കണ്ണുകൾക്ക് താഴെയുള്ള ഇരുണ്ട വൃത്തങ്ങളെ അകറ്റുന്നതിനും കണ്ണിന് താഴെയുള്ള നീർവീക്കം കുറയ്ക്കാനും സഹായിക്കും.