ക്ഷീണം അകറ്റാനും ഊർജ്ജം നൽകാനും സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
വാഴപ്പഴം
വാഴപ്പഴത്തിൽ നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ക്ഷീണത്തെ മറികടക്കാൻ സഹായിക്കും.
നട്‌സ്
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയ നട്‌സ് ഊർജ്ജ നില നിലനിർത്താനും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഊർജ്ജം നൽകാനും സഹായിക്കും.
ഓട്സ്
നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയതിനാൽ ഓട്സ് ഭക്ഷണത്തിൽ ചേർക്കുന്നത് ക്ഷീണം തടയാൻ സഹായിക്കും.
തവിടുള്ള അരി
തവിടുള്ള അരി ഊർജ്ജ നില വർദ്ധിപ്പിക്കാൻ സഹായിക്കും. അവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും ചെയ്യുന്നു.
പഴങ്ങളും പച്ചക്കറികളും
അവശ്യ വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതിനാൽ സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ക്ഷീണത്തെ ചെറുക്കാൻ സഹായിക്കും.
ബെറിപ്പഴം
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികൾ അവയുടെ ഉയർന്ന ആന്റിഓക്‌സിഡന്റ്, വിറ്റാമിൻ, പ്രകൃതിദത്ത പഞ്ചസാര എന്നിവയുടെ അളവ് കാരണം ക്ഷീണത്തെ ചെറുക്കാൻ സഹായിക്കും.