Health

ഓർമ്മശക്തി

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഭക്ഷണങ്ങൾ

മുട്ട

മുട്ടയിൽ കോളിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കും.

ബെറിപ്പഴങ്ങൾ

ബെറിപ്പഴങ്ങിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

ഇലക്കറി

വിറ്റാമിനുകളും ആൻ്റിഓക്‌സിഡൻ്റുകളും ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ബി എന്നിവയ്‌ക്കൊപ്പം ബീറ്റാ കരോട്ടിൻ, ഫോളേറ്റ് എന്നിവ ശരിയായ മസ്തിഷ്ക വികാസത്തിന് സഹായിക്കുന്നു.

മത്തി, അയല, സാൽമൺ

തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ പതിവായി മത്സ്യം കഴിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. മത്തി, അയല, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ‌

ഓട്സ്

ധാരാളം നാരുകളടങ്ങിയിട്ടുളള ഓട്സ് കുട്ടികളുടെ വയറ് നിറയ്ക്കുക മാത്രമല്ല, ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫോളേറ്റ് എന്നിവ അടങ്ങിയ അവക്കാഡോ ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു.

മുടി തഴച്ച് വളരാൻ കഴിക്കാം ബയോട്ടിൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

ചർമ്മം സംരക്ഷിക്കുന്നതിന് ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ