ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം
പ്രതിരോധശേഷി കൂട്ടും
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
മുടികൊഴിച്ചിൽ കുറയ്ക്കും
നെല്ലിക്കയിലെ വിറ്റാമിൻ സി ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും സഹായിക്കുന്നു. താരൻ, മുടി വളർച്ച എന്നിവയ്ക്കും ഇത് സഹായിക്കും.
ശ്വാസകോശത്തെ സംരക്ഷിക്കും
ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസന പ്രശ്നങ്ങൾക്ക് നെല്ലിക്ക മികച്ചൊരു പരിഹാരമ്ണ്. ശൈത്യകാലത്ത് ഇത് കഴിക്കുന്നത് ഈ പ്രശ്നങ്ങൾ തടയാനും ലഘൂകരിക്കാനും സഹായിക്കും.
മലബന്ധം തടയും
നെല്ലിക്ക പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
പ്രമേഹമുള്ളവർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും നെല്ലിക്ക ഗുണം ചെയ്യും.
കാഴ്ച്ചശക്തി കൂട്ടും
നെല്ലിക്ക പതിവായി കഴിക്കുന്നത് കാഴ്ച മെച്ചപ്പെടുത്താനും പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങൾ തടയാനും സഹായിക്കും.