Health

കരള്‍ രോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്

കരള്‍ രോഗങ്ങളില്‍ പ്രാരംഭഘട്ടത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചറിയാം.

1. കൈപ്പത്തി ചുവന്നിരിക്കുക

കൈപ്പത്തി ചുവന്നിരിക്കുന്നത് ചിലപ്പോള്‍ കരള്‍ രോഗത്തിന്‍റെ സൂചനയാകാം.

2. തൊലിപ്പുറത്ത് ചൊറിച്ചില്‍

കരള്‍ രോഗമുള്ളവരില്‍ തൊലിപ്പുറത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നതും സാധാരണമാണ്.

3. മഞ്ഞപ്പിത്തം

കരള്‍ പ്രശ്നത്തിലാകുന്നതിന്‍റെ ഭാഗമായി ബിലിറുബീൻ അടിഞ്ഞുകിടന്ന് തൊലിയും കണ്ണുകളുമെല്ലാം മഞ്ഞനിറത്തിലേക്ക് മാറാം.

4. കൈ- കാലുകളിലെ നീര്

കൈ- കാലുകളില്‍ കാണപ്പെടുന്ന നീരും കരള്‍ രോഗത്തിന്‍റെ ഒരു സൂചനയാകാം.

5. വയറുവേദന

വയറുവേദനയാണ് കരള്‍ രോഗത്തിന്‍റെ മറ്റൊരു ലക്ഷണം.

6. ദഹന പ്രശ്നങ്ങള്‍, ക്ഷീണം

വിട്ടുമാറാത്ത ക്ഷീണവും ദഹന പ്രശ്നങ്ങളും കരള്‍ രോഗങ്ങളില്‍ കാണുന്ന ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ മുടിയെ കരുത്തുള്ളതാക്കും

ഉയർന്ന രക്തസമ്മർദ്ദം; തിരിച്ചറിയാം ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങളെ

ഈ ഏഴ് പോഷകങ്ങൾ കണ്ണുകളെ സംരക്ഷിക്കും

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം