Health

ഉയർന്ന രക്തസമ്മർദ്ദം; തിരിച്ചറിയാം ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങളെ

രക്തസമ്മർദ്ദം ഉയരുമ്പോള്‍ ശരീരം കാണിക്കുന്ന സൂചനകള്‍:

തലവേദന

അതിരാവിലെ തലവേദന അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്‍റെ ലക്ഷണമാകാം.

നെഞ്ചുവേദന

നെഞ്ചുവേദനയും ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ഉണ്ടാകാം.

തലക്കറക്കം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ചിലരില്‍ തലക്കറക്കം ഉണ്ടാകാം.

ശ്വസിക്കാൻ ബുദ്ധിമുട്ട്

രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ ഒരാൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണിത്.

ഛര്‍ദ്ദി

രക്തസമ്മര്‍ദ്ദം ഉയരുമ്പോള്‍ ചര്‍ദ്ദി, മറ്റ് ദഹന പ്രശ്നങ്ങള്‍ തുടങ്ങിയവ ഉണ്ടാകാം.

കാഴ്ച മങ്ങല്‍

കാഴ്ച മങ്ങലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണമായി കാണപ്പെടാറുണ്ട്.

കാലുവേദന, തണുത്ത കൈകാലുകള്‍

നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഈ ഏഴ് പോഷകങ്ങൾ കണ്ണുകളെ സംരക്ഷിക്കും

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

‌ വൃക്കകളെ കാക്കാൻ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ

ഇവ കഴിച്ചോളൂ, പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കും