Health
ബ്ലൂബെറി കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം
ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
ബ്ലൂബെറി ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.
ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടുന്നതിന് ഫലപ്രദമാണ്. ബ്ലൂബെറി സ്മൂത്തിയാക്കിയോ സാലഡിനൊപ്പമോ യോഗട്ടായോ കഴിക്കാം.
ബ്ലൂബറിയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളവനോയിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുതിന് സഹായിക്കുന്നു.
മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ തടയുന്നതിനും ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഫൈബര്‍, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ബ്ലൂബെറിയില്‍ അടങ്ങിയിട്ടുണ്ട്.
നൂറ് ഗ്രാം ബ്ലൂബെറിയില്‍ ഏകദേശം 57 കലോറിയാണുള്ളത്. കലോറി കുറച്ച് ഭക്ഷണം ക്രമീകരിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പഴമാണ് ബ്ലൂബെറി.
വിറ്റാമിന്‍ സി, കെ എന്നിവ അടങ്ങിയ ബ്ലൂബെറി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കൂടാതെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും.
ബ്ലൂബെറി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും "മോശം" എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വൃക്കകളെ കാക്കാൻ കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ
ഇവ കഴിച്ചോളൂ, പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കും
വിത്തൗട്ട് ബ്ലാക്ക് കോഫി കുടിക്കുന്നത് ശീലമാക്കൂ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ അറിയാം
കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ