കുട്ടികളിൽ ബുദ്ധിവളർച്ചയ്ക്ക് നൽകേണ്ട ഏഴ് ഭക്ഷണങ്ങൾ
മുട്ട
കുട്ടികള്‍ക്ക് നിര്‍ബന്ധമായും നൽകേണ്ട ഒരു ഭക്ഷണമാണ് മുട്ട. പോഷകങ്ങളാൽ സമ്പുഷ്ടമായ മുട്ട വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
പാല്‍
പാല്‍ അലര്‍ജിയില്ലാത്ത കുട്ടികളെങ്കില്‍ നിര്‍ബന്ധമായും ദിവസവും ഒരു നേരമെങ്കിലും പാല്‍ നല്‍കുക തന്നെ വേണം. ഇതില്‍ പ്രോട്ടീനും ധാരാളം വൈറ്റമിനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുമുണ്ട്.
ഓട്സ്
കുട്ടികള്‍ക്ക് ഏറെ ഗുണകരമായ ഭക്ഷണമാണ് ഓട്സ്. ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, മിനറലുകള്‍, മറ്റ് വിറ്റമിനുകള്‍ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറി
ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ഇലക്കറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും കുട്ടികൾക്ക് ഊർജ്ജം, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ, നാരുകൾ, വെള്ളം എന്നിവ നൽകുന്നു.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കുട്ടിയുടെ വളർച്ചയ്ക്കും പേശികളുടെ വളർച്ചയ്ക്കും സഹായകമാണ്.