Health
പേരയില തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം
പേരയ്ക്ക മാത്രമല്ല പേരയുടെ ഇലയിലും ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പേരയില വെള്ളം പല അസുഖങ്ങള്‍ക്കുമുള്ള മരുന്ന് കൂടിയാണിത്.
പേരയില വെള്ളത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
പേരയില ഇല ഇട്ടു തിളപ്പിച്ച വെള്ളം മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും രണ്ട് കപ്പ് പേരയില വെള്ളം കുടിച്ചാൽ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.
പേരയില വെള്ളം പതിവായി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിന് സഹായിക്കും.
പേരയില വെള്ളം ദിവസവും കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും രക്തചംക്രമണ സംവിധാനത്തിനുമെല്ലാം ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ്. ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ അകറ്റിനിർത്താൻ ഇത് സഹായിക്കും.
പേരയില ഇലകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, അയൺ എന്നിവ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ചുമ, ജലദോഷം എന്നിവയെ തടയുന്നു.
പല്ലിന്റെ ആരോഗ്യം മികച്ചതാക്കി മാറ്റാൻ പേരിയല വെള്ളം സഹായകമാണ്. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പല്ലുവേദന, മോണയിലെ നീർവീക്കം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.