Health

മഴക്കാല രോഗങ്ങൾ

മഴക്കാലമായാൽ പനിയും ചുമയും സാധാരണമാണ്. ഇത്തരം മഴക്കാല രോഗങ്ങളെ അകറ്റാൻ ഇങ്ങനെ ചെയ്യൂ.

മൂക്കൊലിപ്പ്

തണുപ്പ് കൂടുമ്പോൾ തുമ്മലും ജലദോഷവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. മൂക്കൊലിപ്പിനെ തടയാൻ പെപ്പർമിന്റ് ചായ കുടിക്കുന്നത് നല്ലതായിരിക്കും.

തൊണ്ട വേദന

മഴക്കാലത്ത് സ്ഥിരമായി കാണുന്ന പ്രശ്നമാണ് തൊണ്ട വേദന. ഇതിനെ അകറ്റാൻ ഇഞ്ചി ചായ കുടിക്കുന്നത് നല്ലതായിരിക്കും. ഇതിന്റെ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ തൊണ്ട വേദനയെ കുറയ്ക്കുന്നു.

ചുമ

കഫവും ബാക്റ്റീരിയൽ അണുബാധയും ഉണ്ടാകുമ്പോഴാണ് ചുമ ഉണ്ടാകുന്നത്. ഇതിനെ തടയാൻ ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്.

തലവേദന

പനിയും ചുമയും ഉണ്ടാകുമ്പോൾ അതിനൊപ്പം തലവേദനയും വരുന്നു. തലവേദനയെ കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കാവുന്നതാണ്.

ദഹന കുറവ്

കൃത്യമായ അളവിലും സമയത്തും ഭക്ഷണം കഴിച്ചാൽ മാത്രമേ ശരിയായ ദഹനം ഉണ്ടാകുകയുള്ളൂ. നിശ്ചിതമായ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം.

നിർജ്ജിലീകരണം

മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറവായിരിക്കും. നമ്മുടെ ശരീരത്തിന് എപ്പോഴും കൃത്യമായ അളവിൽ വെള്ള ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിർജ്ജിലീകരണത്തിന് കാരണമാകുന്നു.

ശ്രദ്ധിക്കുക

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

അവഗണിക്കാൻ പാടില്ലാത്ത അയഡിൻ കുറവിന്‍റെ ലക്ഷണങ്ങൾ

ഇവ കഴിച്ചോളൂ, ഫാറ്റി ലിവർ സാധ്യത കുറയ്ക്കും

പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ

ഈ പാനീയങ്ങൾ കുടിച്ചോളൂ, കരളിനെ സംരക്ഷിക്കും