Health

ഫാറ്റി ലിവർ

ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ.

കാപ്പി

കാപ്പി കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. മിതമായ കാപ്പി ഉപഭോഗം സിറോസിസ്, കരൾ കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.

വെളുത്തുള്ളി

വെളുത്തുള്ളി കഴിക്കുന്നത് കരൾ കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

മത്സ്യങ്ങൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കരളിന് മികച്ചതാണ്. കാരണം അവ കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, ക്രാൻബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങളിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇവ വിവിധ കരൾ രോ​ഗങ്ങൾ തടയുന്നു.

ഒലിവ് ഓയിൽ

ഒലിവ് ഓയിൽ പതിവായി കഴിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കാരണമാകും.

ഗ്രീൻ ടീ

ഗ്രീൻ ടീ കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കരളിന് കേടുപാടുകൾ വരുത്തുന്ന എൻസൈമുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

അവാക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും ഗ്ലൂട്ടത്തയോണും കൊണ്ട് സമ്പുഷ്ടമായ അവാക്കാഡോ കരളിനെ സംരക്ഷിക്കുന്നു.

പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ

ഈ പാനീയങ്ങൾ കുടിച്ചോളൂ, കരളിനെ സംരക്ഷിക്കും

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈ അഞ്ച് ഭക്ഷണങ്ങൾ വൃക്കകളെ തകരാറിലാക്കും