Health

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ശരീരഭാരം കൂടാതെ നോക്കുക

അമിതവണ്ണം കൊളസ്ട്രോള്‍ സാധ്യത കൂട്ടാം. അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക.

സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസ്ഡ് ഫുഡ്സ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

ഉപ്പ്, മധുരം ഒഴിവാക്കുക

ഉപ്പിന്‍റെയും മധുരത്തിന്‍റെയും അളവും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.

റെഡ് മീറ്റ് ഉപയോഗം കുറയ്ക്കുക

ഇറച്ചി, പന്നിയിറച്ചി, മാട്ടിറച്ചി എന്നിവയിലെല്ലാം പൂരിതകൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ റെഡ് മീറ്റ് ഒഴിവാക്കുന്നതാണ് ഉചിതം.

ഫൈബര്‍ അടങ്ങിയവ കഴിക്കുക

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

വ്യായാമം ചെയ്യുക

എല്‍ഡിഎല്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൂട്ടാനും നിത്യേന വ്യായാമം ചെയ്യുക.

മദ്യപാനം, പുകവലി ഒഴിവാക്കുക

മദ്യപാനവും പുകവലിയും പരമാവധി ഒഴിവാക്കുക.

ഈ അഞ്ച് ഭക്ഷണങ്ങൾ വൃക്കകളെ തകരാറിലാക്കും

വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ