ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ പ്രത്യേകിച്ച് ടിന്നിലടച്ച സൂപ്പുകൾ, ചിപ്‌സ്, സംസ്കരിച്ച മാംസം എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും വൃക്ക തകരാറിനും ഇടയാക്കും.
കോളയും മറ്റ് മധുര പാനീയങ്ങളും
കോളയും മറ്റ് മധുര പാനീയങ്ങളും രക്തക്കുഴലുകളെയും അസ്ഥികളെയും തകരാറിലാക്കുന്നു.
റെഡ് മീറ്റ്
റെഡ്മീറ്റുകൾ അമിതമായി കഴിക്കുന്നത് യൂറിയ, ക്രിയാറ്റിൻ തുടങ്ങിയവയുടെ ഉൽപാദനം കൂട്ടും. ഇത് ക്രമേണ വൃക്കകളുടെ ആരോഗ്യം നശിപ്പിക്കും.
പഞ്ചസാര
അമിതമായ പഞ്ചസാര ഉപയോഗം പ്രമേഹത്തിലേക്കു നയിക്കും. പ്രമേഹമാകട്ടെ ഗുരുതരമായ വൃക്കരോഗത്തിനുള്ള ഒരു കാരണവുമാണ്.
എണ്ണ പലഹാരങ്ങൾ
എണ്ണയിൽ വറുത്ത സ്ട്രീറ്റ് ഫുഡുകളും ലഘുഭക്ഷണങ്ങളും വൃക്കത്തകരാറിന് ഇടയാക്കും.
പാലുൽപന്നങ്ങൾ
കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും ഉറവിടമാണ് പാലുൽപന്നങ്ങൾ. എന്നാൽ ഇവയുടെ അമിതമായ ഉപയോഗം കാൽസ്യത്തിന്റെ അളവ് കൂട്ടുകയും ഇത് വൃക്കയിൽ കല്ലിനു കാരണമാകുകയും ചെയ്യും.