Health

ജ്യൂസുകൾ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ

ക്ഷീണവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും

ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് ക്ഷീണത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

ജ്യൂസുകൾ

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും വിളർച്ചയെ ചെറുക്കാനും സഹായിക്കുന്ന അഞ്ച് ജ്യൂസൂകളെ കുറിച്ചാണ് ഇനി പറയുന്നത്.

നെല്ലിക്ക ജ്യൂസ്

ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കുന്നു, അതുവഴി ഹീമോഗ്ലോബിൻ രൂപപ്പെടാനും സഹായിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്

ഹീമോഗ്ലോബിന്റെ പ്രധാന ഘടകമായ ഇരുമ്പിന്റെയും ചുവന്ന രക്താണുക്കളുടെ വളർച്ചയെ പിന്തുണയ്ക്കുന്ന ഫോളേറ്റിന്റെയും നല്ല ഉറവിടമാണ് ബീറ്റ്റൂട്ട്.

കരിമ്പ് ജ്യൂസ്

കരിമ്പ് ജ്യൂസ് മധുരമുള്ള ഒരു പാനീയം മാത്രമല്ല, ഇരുമ്പിന്റെയും മറ്റ് അവശ്യ ധാതുക്കളുടെയും നല്ല ഉറവിടം കൂടിയാണ്.

മാതളനാരങ്ങ ജ്യൂസ്

ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് മാതളനാരങ്ങ ജ്യൂസ്. ഇത് രുചികരവും പോഷകസമൃദ്ധവുമാണ്.

ആപ്പിൾ ജ്യൂസ്

ആപ്പിളിൽ ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനാൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇത് ഗുണം ചെയ്യും. 

ഡിമെൻഷ്യ സാധ്യത കൂട്ടുന്ന ഏഴ് ശീലങ്ങള്‍

നഖങ്ങളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്യാൻസറിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ