Health
ക്യാൻസറിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അകാരണമായി പെട്ടെന്ന് ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം.
പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാമെങ്കിലും, ക്യാൻസറിന്‍റെ സൂചനയായും ക്ഷീണം തോന്നാം.
നീണ്ടുനിൽക്കുന്ന ചുമ, ചുമയ്ക്കുമ്പോൾ രക്തം വരുക തുടങ്ങിയവ ശ്വാസകോശത്തിലോ തൊണ്ടയിലോ ഉണ്ടാകുന്ന ക്യാന്‍സറിന്‍റെ സൂചനയാകാം.
ചർമ്മത്തിലെ പുതിയ പാടുകള്‍, മുഴകള്‍, മറുകുകളുടെ ആകൃതി, നിറം എന്നിവയിലുള്ള മാറ്റങ്ങളും നിസാരമായി കാണേണ്ട.
സ്ഥിരമായി ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് അന്നനാളം, തൊണ്ട അല്ലെങ്കിൽ ആമാശയം എന്നിവയിലെ ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വായിലെ ഉണങ്ങാത്ത വ്രണങ്ങള്‍ ചിലപ്പോള്‍ വായിലെ ക്യാൻസറിന്‍റെ ലക്ഷണമാകാം.
മാറാത്ത വയറിളക്കം, മലബന്ധം, മലത്തിൽ രക്തം കാണുക, മൂത്രമൊഴിക്കുമ്പോൾ വേദന തുടങ്ങിയവയെ അവഗണിക്കരുത്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
സ്ത്രീകൾ ഈ സൂചനകളെ ശ്രദ്ധിക്കാതെ പോകരുത്, സിങ്കിന്‍റെ കുറവാകാം
കിഡ്നി തകരാർ; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍