Health
സിങ്കിന്‍റെ കുറവ് മൂലമുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സിങ്കിന്‍റെ കുറവ് മൂലം സ്ത്രീകളില്‍ ക്രമരഹിതമായ ആർത്തവം, പ്രത്യുൽപാദനക്ഷമത മോശമാവുക തുടങ്ങിയവ ഉണ്ടാകാം.
സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
നഖങ്ങളില്‍ വെളുത്ത പാടുകള്‍ കാണപ്പെടുന്നതും, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുന്നതും സിങ്കിന്‍റെ കുറവു മൂലമാകാം.
സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്.
തലമുടി കൊഴിച്ചിലും സിങ്കിന്‍റെ അഭാവം മൂലമുള്ള ഒരു പ്രധാന ലക്ഷണമാണ്.
സിങ്കിന്‍റെ കുറവു മൂലം മുറിവുകള്‍ പെട്ടെന്ന് ഉണങ്ങാനും കാലതാമസം ഉണ്ടാകാം.
ക്ഷോഭം, വിഷാദം തുടങ്ങിയ മാനസികാവസ്ഥയിലെ മാറ്റങ്ങൾ സിങ്കിന്‍റെ കുറവു മൂലമുണ്ടാകാം.
അകാരണമായി ശരീരഭാരം കുറയുന്നതും സിങ്കിന്‍റെ കുറവു മൂലമുണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
കിഡ്നി തകരാർ; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍
രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?
മലബന്ധം തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏഴ് കാര്യങ്ങൾ
കുടലിന്‍റെ ആരോഗ്യം അവതാളത്തിലായോ? അറിയാം ഈ സൂചനകളെ