Health
കുടലിന്‍റെ ആരോഗ്യം അവതാളത്തിലായതിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വയറില്‍ ഗ്യാസ് കെട്ടുന്നതും വയറു വീര്‍ത്തിരിക്കുന്നതും അസിഡിറ്റിയും ദഹനക്കേടും മലബന്ധവും വയറിളക്കവുമൊക്കെ ദഹന വ്യവസ്ഥ മോശമായതിന്‍റെ സൂചനയാണ്.
രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ ഒരു സൂചനയാണ്.
ചര്‍മ്മ പ്രശ്നങ്ങളും അലര്‍ജിയും ചിലപ്പോള്‍ കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ഉണ്ടാകാം.
പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. കുടലിന്‍റെ ആരോഗ്യം മോശമായാലും ക്ഷീണം തോന്നാം.
കുടലിന്റെ ആരോഗ്യം മോശമായാല്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും.
പഞ്ചസാരയോട് നിങ്ങൾക്ക് വലിയ രീതിയില്‍ ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതും ചിലപ്പോള്‍ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം.
കുടലിന്റെ അനാരോഗ്യകരമായ അവസ്ഥ മൂലം ചിലരില്‍ ഉറക്ക പ്രശ്നങ്ങളും ഉത്കണ്ഠയും ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.