ഓട്‌സിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്‌സിലെ നാരുകൾ കരളിനെ സംരക്ഷിക്കും.
കാപ്പി
കാപ്പി കുടിക്കുന്നത് വിവിധ കരൾ രോഗങ്ങൾ തടയുന്നതിന് സഹായിക്കും.
ബെറിപ്പഴങ്ങൾ
ബ്ലൂബെറി, ക്രാൻബെറി എന്നിവയിലെ ഉയർന്ന ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ, പോളിഫെനോളുകൾ എന്നിവ കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഒലീവ് ഓയിൽ
ഒലീവ് ഓയിൽ കഴിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
സാൽമൺ മത്സ്യം
സാൽമൺ മത്സ്യത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായകമാണ്
വെളുത്തുള്ളി
വെളുത്തുള്ളിയുടെ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
മുന്തിരി
മുന്തിരി കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അവയിൽ റെസ്വെറാട്രോൾ, കാറ്റെച്ചിനുകൾ, ആന്തോസയാനിഡിനുകൾ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട്
ആന്റിഓക്‌സിഡന്റുകൾ, ബീറ്റൈൻ, നൈട്രേറ്റുകൾ എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസ് കരളിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്ന് പഠനങ്ങൾ പറയുന്നു.