Health

നല്ല കൊസ്ട്രോൾ

നല്ല കൊസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

എച്ച്ഡിഎൽ കൊളസ്ട്രോൾ

എച്ച്ഡിഎൽ കൊളസ്ട്രോളിനെയാണ് നല്ല കൊളസ്ട്രോൾ എന്ന് പറയുന്നത്. ഇത് ഹൃദയാരോഗ്യത്തിൽ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. 

എച്ച്ഡിഎൽ കൊളസ്ട്രോൾ

ഉയർന്ന അളവിലുള്ള എച്ച്ഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. നല്ല കൊസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ചിയ സീഡ്

നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് ചിയ സീഡ് ഫലപ്രദമാണെന്ന് പോഷകാഹാര വിദഗ്ധൻ പറയുന്നു.

ധാന്യങ്ങൾ

ധാന്യങ്ങൾ കഴിക്കുന്നത് ആവശ്യമായ ബീറ്റാ-ഗ്ലൂക്കൻ നൽകും. ശരീരത്തിൽ എച്ച്ഡിഎല്ലും എൽഡിഎല്ലും അനുപാതം നിലനിർത്താൻ സഹായിക്കുന്നലയിക്കുന്ന നാരുകൾ ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്.

വാൾനട്ട്

വാൾനട്ട് കഴിക്കുന്നത് രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ അല്ലെങ്കിൽ വർദ്ധിപ്പിക്കുകയും ചെയ്യും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് പോഷകാഹാര വിദഗ്ധ പറയുന്നു.

സോയാബീൻ

എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കുന്നതിനും എൽഡിഎൽ അളവ് കുറയ്ക്കുന്നതിനും ഫലപ്രദമായി സഹായിക്കുന്ന ഐസോഫ്ലേവോൺസും സോയാബീനിൽ അടങ്ങിയിട്ടുണ്ട്.

ഓട്സ്

ബീറ്റാ-ഗ്ലൂക്കൻ നാരുകളാൽ സമ്പുഷ്ടമായ ഓട്സ് ആരോഗ്യകരമായ കൊളസ്‌ട്രോൾ അളവ് നിലനിർത്താൻ സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ

ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഓക്സീകരണം തടയുകയും ചെയ്യുന്നു.

ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അവഗണിക്കപ്പെടുന്ന ലക്ഷണങ്ങൾ

ചിയ സീഡ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

കിഡ്‌നി സ്റ്റോൺ; തടയാന്‍ സഹായിക്കുന്ന ശീലങ്ങൾ