Health

ഉയർന്ന രക്തസമ്മർദ്ദം

ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

ബിഎംഐ ശ്രദ്ധിക്കുക

അമിതവണ്ണം ബിപി കൂട്ടുന്നതിന് പ്രധാന പങ്കാണ് വഹിക്കുന്നത്. നിലവിലെ ഭാരവും കാലക്രമേണയുള്ള ശരീരഭാരം വർദ്ധിക്കുന്നതും രക്തസമ്മർദ്ദവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും. ശരിയായ ഭക്ഷണക്രമം കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും. ആഴ്ചയിൽ അഞ്ച് ദിവസം വേഗത്തിലുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ എന്നിവ ചെയ്യുക.

പുകവലി ഉപേക്ഷിക്കുക

പുകവലിയും ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്ന സാധാരണ ഘടകമാണ്. പുകവലി ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും.

സമ്മർദ്ദം ഒഴിവാക്കുക

വിട്ടുമാറാത്ത സമ്മർദ്ദം സ്ഥിരമായ ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും രക്തക്കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നു.

ജങ്ക് ഫുഡ് ഒഴിവാക്കുക

പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ധമനികളെ തടസ്സപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. 

മോശം ഉറക്കം

ഉറക്കമില്ലായ്മ അല്ലെങ്കിൽ മോശം ഉറക്കം കാലക്രമേണ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ദിവസവും 7–8 മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അവഗണിക്കപ്പെടുന്ന ലക്ഷണങ്ങൾ

ചിയ സീഡ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

കിഡ്‌നി സ്റ്റോൺ; തടയാന്‍ സഹായിക്കുന്ന ശീലങ്ങൾ

ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കൂ, മുടി ആരോ​ഗ്യത്തോടെ വളരും