Health

കിഡ്‌നി സ്റ്റോൺ; തടയാന്‍ സഹായിക്കുന്ന ശീലങ്ങൾ

വൃക്കയിലെ കല്ലുകളെ തടയാന്‍ സഹായിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വെള്ളം ധാരാളം കുടിക്കുക

വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. കൂടാതെ വൃക്കകളിലെ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും.

സമീകൃതാഹാരം പിന്തുടരുക

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം പിന്തുടരുക.

കാത്സ്യം കുറയ്ക്കുക

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കാതിരിക്കുക.

ഉപ്പിന്‍റെ അളവ് കുറയ്ക്കുക

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക എന്നതും വളരെ പ്രധാനമാണ്. കാരണം ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും.

ഉയർന്ന പ്യൂരിൻ ഭക്ഷണങ്ങൾ ഒഴിവാക്കുക

ഉയർന്ന പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പ്

സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

പുകവലി, മദ്യപാനം ഒഴിവാക്കുക

പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.

ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കൂ, മുടി ആരോ​ഗ്യത്തോടെ വളരും

യൂറിക് ആസിഡ് കൂടുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

വിറ്റാമിൻ ഡി അടങ്ങിയ ഈ ഭക്ഷണങ്ങൾ കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

വെറും വയറ്റിൽ ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം