ബയോട്ടിൻ അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കൂ, മുടി ആരോഗ്യത്തോടെ വളരും
പയർവർഗ്ഗങ്ങൾ
പ്രോട്ടീൻ, നാരുകൾ, വിവിധതരം ധാതുക്കൾ എന്നിവയാൽ സമ്പന്നമായ പയർവർഗ്ഗങ്ങൾ മുടി വളർച്ച വേഗത്തിലാക്കുന്നു.
കൂൺ
ആന്റിഓക്‌സിഡന്റുകൾക്കൊപ്പം സെലിനിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും കൂണുകളിൽ അടങ്ങിയിട്ടുണ്ട്. ഓരോ കപ്പ് പുതിയ ബട്ടൺ കൂണിലും 5.6 മൈക്രോഗ്രാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയാണ് മറ്റൊരു ഭക്ഷണം. ബി വിറ്റാമിനുകൾ, പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയെല്ലാം മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
സാൽമൺ മത്സ്യം
സാൽമണിലും മറ്റ് കൊഴുപ്പുള്ള മത്സ്യങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ ആരോഗ്യമുള്ള ചർമ്മത്തിനും മുടിയ്ക്കും സഹായിക്കുന്നു.