ഫാറ്റ് ലോസിന് സഹായിക്കുന്ന ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മുട്ട
പ്രോട്ടീനും വിറ്റാമിനുകളും നിറഞ്ഞ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള കലോറി കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു.
ചിക്കൻ ബ്രെസ്റ്റ്
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ചിക്കൻ ബ്രെസ്റ്റ്. 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ ഏകദേശം 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
തെെര്
തൈരിൽ കാൽസ്യം, പ്രോബയോട്ടിക്സ്, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു കപ്പിൽ ഏകദേശം 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ചീസ്
ചീസിൽ സാവധാനത്തിൽ ദഹിക്കുന്ന കസീൻ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറു നിറയ്ക്കാൻ സഹായിക്കുന്നു.
നട്സ്
ബദാം, വാൽനട്ട്, പിസ്ത എന്നിവയിൽ നല്ല അളവിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു പിടി ബദാമിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ചിയ വിത്തുകൾ
ചിയ വിത്തുകൾ പ്രോട്ടീൻ, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്. രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകളിൽ ഏകദേശം 4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.