Health
കിഡ്‌നി സ്‌റ്റോണിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വൃക്കയിലെ കല്ലുകള്‍ മൂലം കടുത്ത വയറുവേദന, നടുവേദന എന്നിവ ഉണ്ടാകാം.
മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന, മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
മൂത്രത്തിൽ രക്തം കാണുക, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, മൂത്രത്തിന്റെ നിറം മാറുക എന്നിവയും കിഡ്‌നി സ്‌റ്റോണിന്‍റെ ലക്ഷണമാകാം.
വൃക്കയിലെ കല്ലുകൾ മൂത്രത്തിൽ ദുർഗന്ധം വമിക്കുകയും ചെയ്യും. മൂത്രനാളിയിലെ ബാക്ടീരിയയുടെ സാന്നിധ്യത്തിന്റെ ഫലമായി ഇത് സംഭവിക്കാം.
കടുത്ത പനിയും വിറയിലും ഛർദ്ദിയും പല രോഗങ്ങളുടെ ഭാഗമായും ഉണ്ടാകാമെങ്കിലും അതും ഈ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ക്ഷീണം, ഉറക്കമില്ലായ്മ, കാലുകളിൽ വീക്കം, നിൽക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയും ലക്ഷണങ്ങളാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
മലബന്ധം തടയുന്നതിന് കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ഡിമെന്‍ഷ്യ: തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
മഴക്കാലത്ത് പിടിപെടാവുന്ന ആറ് പ്രധാനപ്പെട്ട രോഗങ്ങൾ