മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
കൊളസ്ട്രോൾ
മോശം കൊളസ്ട്രോൾ നിരവധി രോഗങ്ങൾക്കാണ് കാരണമാകുന്നത്. ചില പോഷകകരമായ ഭക്ഷണങ്ങൾ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഉലുവ
ലയിക്കുന്ന നാരുകൾ കൊണ്ട് സമ്പുഷ്ടമായ ഉലുവ നല്ല കൊളസ്ട്രോൾ ബന്ധിപ്പിക്കാനും അതിന്റെ ആഗിരണം തടയാനും സഹായിക്കുന്നു. ദിവസവും രാവിലെ കുതിർത്ത ശേഷം ഉലുവ വെള്ളമായി കുടിക്കുക.
വെളിച്ചെണ്ണ
ശുദ്ധമായ വെളിച്ചെണ്ണ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു. എന്നാൽ അമിതമാകാതെ നോക്കുക.
വെണ്ടയ്ക്ക വെള്ളം
വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ആപ്പിൾ
ആപ്പിളിൽ പെക്റ്റിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കാലക്രമേണ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളി
വെളുത്തുള്ളി മൊത്തം കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഒരു ദിവസം 1-2 അല്ലി പച്ചയ്ക്ക് കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.