Health
മഴക്കാലത്ത് പിടിപെടാവുന്ന അഞ്ച് പ്രധാനപ്പെട്ട രോഗങ്ങൾ
മഴക്കാലത്ത് പകര്‍ച്ച വ്യാധികൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുന്നു.
മഴക്കാലത്ത് സാധാരണയായി ചില രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ഇത്തരം രോഗങ്ങള്‍ എന്തൊക്കെയെന്നും അവ തടയാനുള്ള ചില പ്രതിരോധ മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പടരുന്നത്.
വീടുകളുടെയും, കെട്ടിടങ്ങളുടെയും അകത്തും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകളില്‍ മുട്ടയിട്ടാണ് ഈഡിസ് കൊതുകുകള്‍ പെരുകുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ സാധാരണയായി കൊതുകുകള്‍ പെരുകുന്നു. ഇത്തരം കൊതുകുകളാണ് പ്രധാനമായും ചിക്കുന്‍ഗുനിയ ഉണ്ടാകുന്നത്.
വീട്ടിലും പരിസരത്ത് നിന്നും കെട്ടിക്കിടക്കുന്ന വെള്ളം അകറ്റി കൊതുകിനെ അകറ്റുക എന്നതാണ് ചിക്കുന്‍ഗുനിയ പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം.
അനോഫെലിസ് പെണ്‍ കൊതുക് മൂലമാണ് മലേറിയ ഉണ്ടാകുന്നത്. മഴക്കാലത്ത് ഏറ്റവും സാധാരണമായ രോഗങ്ങളില്‍ ഒന്നാണ് മലേറിയ.
പനി, വിറയല്‍, പേശി വേദന, ബലഹീനത എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍.
നിങ്ങളുടെ വീട്ടിലെ വാട്ടര്‍ ടാങ്ക് ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് മലേറിയ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം.
ഒരു ജലജന്യ രോഗമാണ് ടൈഫോയ്ഡ്. മോശം ശുചിത്വം കാരണമാണ് ഇത് വരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തയാറാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുന്നത് ടൈഫോയ്ഡിന് കാരണമാകും.
വൈറല്‍ പനി ഒരു സാധാരണ രോഗമാണ്. പക്ഷേ മഴക്കാലത്ത് ഇത് കൂടുതലായി കണ്ടുവരുന്നു. കടുത്ത പനി, ജലദോഷം, ചുമ എന്നിവയാണ് വൈറല്‍ പനിയുടെ ചില സാധാരണ ലക്ഷണങ്ങള്‍.
എലിപ്പനി മറ്റൊരു രോഗം. രോഗാണു വാഹകരിൽ എലികൾ മാത്രമല്ല, പട്ടികളും മറ്റു വളർത്തുമൃഗങ്ങളും, കന്നുകാലികളും ഉൾപ്പെടും.
കൈകാലുകളിൽ മുറിവ് ഉള്ളപ്പോൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് രോഗം പകരുവാനിടയാക്കുമെന്നതിനാൽ അത് കർശനമായി ഒഴിവാക്കണം.