Health

നെല്ലിക്ക

ദിവസവും ഒരു നെല്ലിക്ക കഴിച്ചോളൂ, കാരണം

രോഗപ്രതിരോധശേഷി കൂട്ടും

നെല്ലിക്കയിൽ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.

മോശം കൊളസ്ട്രോൾ കുറയ്ക്കും

നെല്ലിക്ക പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മുടിയെ കരുത്തുള്ളതാക്കും

നെല്ലിക്കയിലെ വിറ്റാമിൻ സി ശരീരത്തിലെ ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കുന്നു. മുടിയുടെ അകാല നര തടയുകയും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചർമ്മത്തെ സംരക്ഷിക്കും

ചർമ്മത്തെ ആരോഗ്യകരവും വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നതിനാൽ ചർമ്മത്തിന്റെ യുവത്വം നിലനിർത്തുവാൻ മികച്ചതാണ് നെല്ലിക്ക.

ഭക്ഷണം എളുപ്പം ദഹിപ്പിക്കും

നെല്ലിക്കയിൽ ടാന്നിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്നു.

കണ്ണുകളെ സംരക്ഷിക്കും

നെല്ലിക്ക പതിവായി കഴിക്കുന്നത് കണ്ണിനുണ്ടാകുന്ന കേടുപാടുകൾ തടയാൻ സഹായിക്കുന്നു. 

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

കൊളസ്ട്രോള്‍ എന്ന 'വില്ലന്‍'; ശരീരം കാണിക്കുന്ന സൂചനകളെ അവഗണിക്കേണ്ട

ചെറുപ്പക്കാരിൽ കാണപ്പെടുന്ന പ്രമേഹത്തിന്‍റെ ലക്ഷണങ്ങൾ

താരൻ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ പരീക്ഷിച്ചോളൂ