വൃക്കകളെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
കോളിഫ്ളവർ
വിറ്റാമിൻ കെ, ഫോളേറ്റ്, ഫൈബർ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ കോളിഫ്‌ളവറിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു.
ബ്ലൂബെറി
ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ എന്നറിയപ്പെടുന്ന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, പ്രമേഹം, മറ്റ് രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കും.
ചുവന്ന മുന്തിരി
ചുവന്ന മുന്തിരിയിൽ ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഹൃദ്രോഗം, പ്രമേഹം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള കഴിക്കുന്നത് വൃക്കളെ ആരോഗ്യത്തിന് സഹായകമാണ്.
ഒലിവ് ഓയിൽ
ഒലിവ് ഓയിൽ വിറ്റാമിൻ ഇയും അപൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. വൃക്കരോഗമുള്ളവർ ഒലിവ് ഓയിൽ സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ക്യാബേജ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വൃക്ക, കരൾ തകരാറുകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ കാബേജിൽ അടങ്ങിയിട്ടുണ്ട്.
റാഡിഷ്
പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവ റാഡിഷിൽ അടങ്ങിയിട്ടുണ്ട്. വൃക്കരോഗ സാധ്യത കുറയ്ക്കാൻ റാഡിഷ് സഹായിക്കും.