മലബന്ധം തടയുന്നതിന് കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ.
തണ്ണിമത്തൻ
ആദ്യത്തേത് തണ്ണിമത്തൻ ആണ്. ഉയർന്ന ജലാംശവും മിതമായ നാരുകളുടെ അളവും കാരണം തണ്ണിമത്തൻ മലബന്ധത്തിന് സഹായിക്കും.
അവാക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും മഗ്നീഷ്യവും അവാക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ സുഗമമായി പ്രവർത്തിപ്പിക്കുകയും മുഴുവൻ ശരീരത്തെയും പോഷിപ്പിക്കുകയും ചെയ്യുന്നു.
ബെറിപ്പഴങ്ങൾ
നാരുകൾ, ആന്റിഓക്‌സിഡന്റ് എന്നിവയാൽ സമ്പുഷ്ടമായ ബെറിപ്പഴങ്ങൾ മലബന്ധം തടയാൻ സഹായിക്കുന്നു.
പൈനാപ്പിൾ
പൈനാപ്പിളിൽ ബ്രോമെലൈൻ, വിറ്റാമിൻ സി, ജലാംശം നൽകുന്ന ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹനപ്രശ്നങ്ങളും മലബന്ധ പ്രശ്നവും തടയാൻ സഹായിക്കുന്നു.
കിവി
കിവിയാണ് മറ്റൊരു ഭക്ഷണം. ഇതിലെ പ്രീബയോട്ടിക് ഗുണങ്ങൾ, വിറ്റാമിൻ സി, ഫൈബർ എന്നിവ മലബന്ധ പ്രശ്നം തടയുന്നു.