വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ എട്ട് പച്ചക്കറികൾ.
ഇലക്കറികൾ
ഇലക്കറികൾ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല പച്ചക്കറിയാണ്. ഇവയിൽ കലോറി വളരെ കുറവാണെന്ന് മാത്രമല്ല, വിറ്റാമിൻ എ, സി, കെ തുടങ്ങിയ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ക്യാബേജ്
ക്യാബേജിൽ കലോറി കുറവും നാരുകൾ കൂടുതലാണ്. ഇത് ദഹനത്തെ എളുപ്പമാക്കുന്നു. വെറും 100 ഗ്രാം കാബേജിൽ 25 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നാരുകൾ, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം ബീറ്റ്റൂട്ടിൽ (ഏകദേശം 80 ഗ്രാം) 34 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
വഴുതനങ്ങ
വഴുതനങ്ങയിൽ കലോറി കുറവാണ്. കാരണം 100 ഗ്രാമിൽ 25 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
മുള്ളങ്കി
അമിതവണ്ണം നിയന്ത്രിക്കാനും മുള്ളങ്കി ഉത്തമമാണ്. ഇവയിൽ കലോറി വളരെ കുറവാണ്. കൂടാതെ ജലാംശം കൂടുതലാണ്.
ബീൻസ്
നാരുകൾ, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ അടങ്ങിയ ബീൻസ് ഭാരം കുറയ്ക്കാൻ മികച്ചതാണ്.
വെള്ളരിക്ക
വെള്ളരിക്കയിൽ കൂടുതലും വെള്ളം അടങ്ങിയിരിക്കുന്നതിനാൽ അവ ജലാംശം നൽകുന്നു. ഒരു കപ്പ് അരിഞ്ഞ വെള്ളരിക്കയിൽ (ഏകദേശം 120 ഗ്രാം) 18 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
ബ്രോക്കോളി
ബ്രോക്കോളിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണിത്. കലോറിയും കുറവാണ്. 100 ഗ്രാമിന് 34 കലോറി അടങ്ങിയിട്ടുണ്ട്.