Health

ഔഷധസസ്യങ്ങൾ

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഏഴ് ഔഷധസസ്യങ്ങൾ.

തുളസി

തുളസിയുടെ ആന്റിമൈക്രോബയൽ ഗുണങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. മഴക്കാലത്ത്, വൈറൽ അണുബാധകൾ അകറ്റാനും, ജലദോഷം, ചുമ തുടങ്ങിയ ശ്വസന പ്രശ്നങ്ങൾ ലഘൂകരിക്കാനും തുളസി സഹായിക്കുന്നു.

ഇഞ്ചി

വയറുവേദന, ദഹനക്കേട്, ഓക്കാനം പോലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കുന്നു. സീസണൽ ജലദോഷത്തിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആൻറിവൈറൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിനുണ്ട്.

മഞ്ഞൾ

കുർക്കുമിൻ ധാരാളം അടങ്ങിയ മഞ്ഞൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾക്കും സഹായകമാണ്. ഇത് അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

പുതിനയില

പുതിനയില ഗ്യാസ്, ദഹനക്കേട്, വയറുവേദന എന്നിവ ഒഴിവാക്കുക ചെയ്യും. ഇതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ അണുബാധ തടയാൻ സഹായിക്കുന്നു.

കറുവപ്പട്ട

കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഫംഗൽ ഗുണങ്ങൾ ശ്വസന പ്രശ്നങ്ങൾ അകറ്റി നിർത്തുന്നു.

കുരുമുളക്

ജലദോഷം, തൊണ്ടയിലെ അണുബാധകൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നതും ശ്വസനവ്യവസ്ഥയുടെ ആരോഗ്യത്തിന് മികച്ചതുമാണ് കുരുമുളക്.

പെരുംജീരകം

മഴക്കാലത്ത് ഉണ്ടാകുന്ന ദഹനക്കേട്, വയറു വീർക്കൽ, അസിഡിറ്റി എന്നിവയ്ക്ക് പെരുംജീരകം വളരെ നല്ലതാണ്. ബാക്ടീരിയ അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പിന്റെ ശക്തമായ ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ മഴക്കാല ചർമ്മസംരക്ഷണത്തിനും അണുബാധ തടയുന്നതിനും സഹായിക്കുന്നു.

ഇവ കഴിച്ചോളൂ, കരളിനെ സംരക്ഷിക്കും

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ എട്ട് പച്ചക്കറികൾ

മലബന്ധം തടയുന്നതിന് ശീലമാക്കാം ഫെെബർ അടങ്ങിയ 10 ഭക്ഷണങ്ങൾ

നല്ല കൊസ്ട്രോൾ കൂട്ടാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ