മലബന്ധം തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏഴ് കാര്യങ്ങൾ
മലബന്ധം
മലബന്ധം ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലബന്ധം ഒരു പരിധി വരെ തടയാൻ സാധിക്കും.
വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് മലബന്ധം സ്വാഭാവികമായി ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. 20 മുതൽ 30 മിനിറ്റ് വരെ വേഗത്തിലുള്ള നടത്തം പോലുള്ള വ്യായാമങ്ങൾ ശീലമാക്കുക.
ധാരാളം വെള്ളം കുടിക്കുക
മലബന്ധം ഒഴിവാക്കാനായി ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
നാരുകളുള്ള ഭക്ഷണൾ പതിവായി കഴിക്കുക. മലം കൂടുതലായി ഉണ്ടാകുവാനും മലശോധന സുഗമമാക്കുവാനും നാരുകൾ സഹായിക്കും.
ഭക്ഷണങ്ങൾ
ആരോഗ്യകരമായ ദഹനം നിലനിർത്താൻ ഭക്ഷണത്തിൽ ഫ്ളാക്സ് സീഡുകൾ, പ്ളം, ബീൻസ്, കാരറ്റ്, ചീര തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
നാരങ്ങ വെള്ളം
രാവിലെ വെറും വയറ്റിൽ ചെറുചൂടുള്ള വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതും മലബന്ധം തടയും.
ഉണക്ക മുന്തിരി
ചെറുചൂടുള്ള വെള്ളത്തിൽ അൽപം ഉണക്ക മുന്തിരി ഉണക്കാൻ ഇടുക. ശേഷം രാവിലെ വെറും വയറ്റിൽ രാവിലെ കുടിക്കുക. ഇത് മലബന്ധം തടയും.
തെെര്
പ്രോബയോട്ടിക് സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹനനാളത്തിലേക്ക് ഗുണം ചെയ്യുന്ന ബാക്ടീരിയകളെ എത്തിക്കുന്നു.