Health

മുടിയെ സംരക്ഷിക്കാം

മുടി തഴച്ച് വളരാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ.

സാൽമൺ മത്സ്യം

തലയോട്ടിയുടെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും അത്യാവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ സാൽമൺ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.

മുട്ട

മുടിയുടെ ഘടനയ്ക്കും വളർച്ചയ്ക്കും അത്യാവശ്യമായ പ്രോട്ടീനും ബയോട്ടിനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

പാലക്ക് ചീര

ഇരുമ്പ്, വിറ്റാമിൻ എ, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമായ പാലക്ക് ചീര ആരോഗ്യമുള്ള മുടി ഫോളിക്കിളുകൾക്കും പൊട്ടൽ തടയുന്നതിനും സഹായിക്കുന്നു.

വാൾനട്ട്

മുടി കൊഴിയുന്നത് തടയാനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്ന സിങ്ക്, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്.

മധുരക്കിഴങ്ങ്

മുടി വളർച്ചയ്ക്ക് പ്രധാനമായ ബീറ്റാ കരോട്ടിൻ മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്.

അവാക്കാഡോ

വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ കേടുപാടുകളെ സംരക്ഷിക്കാനും തലയോട്ടിയുടെ ആരോഗ്യത്തിനും അവാക്കാഡോ മികച്ചതാണ്.

സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

സ്ത്രീകൾ ഈ സൂചനകളെ ശ്രദ്ധിക്കാതെ പോകരുത്, സിങ്കിന്‍റെ കുറവാകാം

കിഡ്നി തകരാർ; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍

രാത്രി കിടക്കുന്നതിന് മുമ്പ് പാൽ കുടിക്കുന്ന ശീലമുണ്ടോ?