Health
പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഗ്ലൂക്കോസിന്‍റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ നാരുകൾ സഹായിക്കുന്നു.
ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവയുടെ അളവ് പരമാവധി കുറയ്ക്കുക.
പ്രമേഹരോഗികള്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം.
പ്രമേഹ രോഗികൾ അമിത അളവിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
വെള്ളം ധാരാളം കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാകാം. അതിനാല്‍ ശരീരഭാരം ഉയരാതെ നോക്കുക എന്നതും പ്രധാനമാണ്.
പതിവായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നതും വ്യായാമം ചെയ്യുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും.
പുകവലി ഒഴിവാക്കുക, സ്ട്രെസ് കുറയ്ക്കുക നന്നായി ഉറങ്ങുക. ഇവയൊക്കെ പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ക്യാൻസറിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ
മുടി തഴച്ച് വളരാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
സ്ത്രീകളിലെ ഫാറ്റി ലിവർ രോഗം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
സ്ത്രീകൾ ഈ സൂചനകളെ ശ്രദ്ധിക്കാതെ പോകരുത്, സിങ്കിന്‍റെ കുറവാകാം