Health

വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കറ്റാർവാഴ

കറ്റാർവാഴ ജെല്‍ വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടുന്നത് വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന ശമിക്കാന്‍ സഹായിക്കും.

തേന്‍

വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും. തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങള്‍ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്.

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം വായില്‍‌ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാന്‍ മികച്ചതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത്‌ പുരട്ടാം. വെളിച്ചെണ്ണയിലെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ, ആന്റി വൈറൽ ഘടകങ്ങൾ വായ്പ്പുണ്ണിന് ശമനം നൽകും.

മഞ്ഞൾപ്പൊടി

ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. അതിനാല്‍ ചെറിയ അളവിൽ ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റാക്കി അൾസറുള്ള ഭാഗത്ത് പുരട്ടാം. കുറച്ച് നേരം കഴിഞ്ഞ് വായ കഴുകുക.

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ചത് അൾസറുള്ള ഭാഗത്ത് പുരട്ടുന്നതും അത് മാറാന്‍ സഹായിക്കും.

ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ

ഡിമെൻഷ്യ സാധ്യത കൂട്ടുന്ന ഏഴ് ശീലങ്ങള്‍

നഖങ്ങളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ