നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ ഭക്ഷണം മാത്രം കഴിച്ചാൽ പോരാ നന്നായി ഉറങ്ങുകയും വേണം. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
ഉറങ്ങേണ്ട സമയം
നല്ല അരോഗത്തിന് 7 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെയും മാനസികാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
ഗുണങ്ങൾ
7 മണിക്കൂർ ഉറങ്ങുമ്പോൾ, ഓർമ്മശക്തി, തീരുമാനമെടുക്കൽ, മാനസികാവസ്ഥ സ്ഥിരത എന്നിവ മെച്ചപ്പെടുന്നു.
അമിതമായി ഉറങ്ങുമ്പോൾ
പതിവായി 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് തലച്ചോറിന്റെ പ്രവർത്തനം മന്ദഗത്തിലാക്കുന്നു.
കുറച്ച് ഉറങ്ങുമ്പോൾ
ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഓർമ്മക്കുറവ്, മനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാവുകയും കാലക്രമേണ പ്രതിരോധ ശേഷി ദുർബലമാകാനും കാരണമാകുന്നു.
മെച്ചപ്പെട്ട ഉറക്കം
നല്ല ആരോഗ്യത്തിന്, തടസ്സമില്ലാത്ത ആഴത്തിലുള്ള ഉറക്കം ആവശ്യമാണ്.
സ്ഥിരത വേണം
ഒരേ സമയം ഉറങ്ങുകയും എഴുനേൽക്കുകയും ചെയ്യുന്നത് ആരോഗ്യത്തെയും മാനസികാവസ്ഥയേയും മെച്ചപ്പെടുത്തുന്നു.
പ്രായം
പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതയും വ്യത്യാസപ്പെടുന്നു. മുതിർന്നവർക്ക് 7-9 മണിക്കൂർ വരെ, കൗമാരക്കാർക്ക് 8-10 മണിക്കൂർ, കുട്ടികൾക്ക് 12-16 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.