Health

കരളിനെ നശിപ്പിക്കും

ഈ അഞ്ച് ഭക്ഷണങ്ങൾ കരളിനെ നശിപ്പിക്കും

കരള്‍

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ പോലും കരളിനെ ആരോ​ഗ്യത്തെ ബാധിക്കാം.

കരള്‍

കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ

ഉയര്‍ന്ന തോതില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കരളിനെ നശിപ്പിക്കാം. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. കരളില്‍ കൊഴുപ്പടിയുന്നത് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.

ചിപ്സ്

ചിപ്സ്, ഉപ്പ് അടങ്ങിയ സ്നാക്സ് തുടങ്ങിയവയില്‍ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ഫാറ്റി ലിവര്‍ രോഗത്തിനും അമിത വണ്ണത്തിനും കാരണമാകും.

റെഡ് മീറ്റ്

ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് കരളില്‍ അമിത സമ്മര്‍ദമുണ്ടാക്കും. കരളില്‍ പ്രോട്ടീന്‍ കെട്ടിക്കിടക്കുന്ന അവസ്ഥ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനും കാരണമാകും.

മദ്യപാനം

അമിത മദ്യപാനം ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ലിവര്‍ സിറോസിസ് പോലുള്ള പല രോഗങ്ങളിലേക്കും നയിക്കാം.

പിസ, പാസ്ത

പിസ, പാസ്ത, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ കരളിനെ ആരോ​ഗ്യത്തെ ബാധിക്കാം. സാച്ചുറേറ്റഡ് കൊഴുപ്പ് ശരീരത്തിലെ കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കുന്നത് ഹൃദ്രോഗത്തിനും കാരണമാകാം.

പേരയില തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം

കാഴ്ചശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ

മഴക്കാല രോഗങ്ങളെ ചെറുക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

അവഗണിക്കാൻ പാടില്ലാത്ത അയഡിൻ കുറവിന്‍റെ ലക്ഷണങ്ങൾ