Health

മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

മുട്ട

മുട്ടയിൽ പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ബയോട്ടിൻ മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പാലക്ക് ചീര

പാലക്ക് ചീരയിൽ ഇരുമ്പ്, വിറ്റാമിൻ എ, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടിയുടെ വളർച്ച വേ​ഗത്തിലാക്കാൻ സഹായിക്കുന്നു.

സാൽമൺ

സാൽമണിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകൾ തലയോട്ടിയിലെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്നു. തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് മധുരക്കിഴങ്ങ് സഹായിക്കുന്നു.

അവാക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് അവാക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടി വളർച്ച വേ​ഗത്തിലാക്കുന്നു.

നട്സും സീഡുകളും

ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്സുകളും വിത്തുകളും മുടി പൊട്ടുന്നത് തടയുകയും മുടിയുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

തെെര്

തൈരിൽ പ്രോട്ടീൻ, വിറ്റാമിൻ ബി5, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ മുടിയെ ശക്തിപ്പെടുത്തുമ്പോൾ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നല്ല ആരോഗ്യത്തിന് ഉറക്കത്തിലും വേണം ശ്രദ്ധ, അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഈ അഞ്ച് ഭക്ഷണങ്ങൾ കരളിനെ നശിപ്പിക്കും

പേരയില തിളപ്പിച്ച വെള്ളം പതിവായി കുടിച്ചോളൂ, കാരണം

കാഴ്ചശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ