ഇനി മുതൽ കട്ടൻ കാപ്പി മധുരമില്ലാതെ കുടിക്കുന്നത് പതിവാക്കൂ, അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാം.
കട്ടൻ കാപ്പി
പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.
ഏകാഗ്രതയും ശ്രദ്ധയും കൂട്ടും
പഞ്ചസാര ചേർക്കാത്ത കാപ്പി കുടിക്കുന്നത് ഏകാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തും.
ബ്ലാക്ക് കോഫി
ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ ബ്ലാക്ക് കോഫിക്ക് കഴിയും. അതുവഴി കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
പ്രമേഹ സാധ്യത കുറയ്ക്കും
പഞ്ചസാര ചേർക്കാതെ കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും.
ഹൃദ്രോഗ സാധ്യത കുറയ്ക്കും
പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി പതിവായി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
കരളിനെ സംരക്ഷിക്കും
ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ ബ്ലാക്ക് കോഫിക്ക് കഴിയും.